HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കും
backup
October 26 2016 | 20:10 PM
കിഴിശ്ശേരി : സമസ്ത സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ മുതുവല്ലൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് കണ്വെന്ഷന് തീരുമാനിച്ചു. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരേ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ അബ്ദുറഹിമാന് യമാനി അധ്യക്ഷനായി. മുഹമ്മദ് ദാരിമി മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി കെ.കെ.മുനീര്‍ മാസ്റ്റര്‍, ഫൈസല്‍ ഹുദവി, ശാഫി വളപ്പില്‍, അസൈന്‍ മുസ്ലിയാര്, അബൂബക്കര്‍ ഹാജി, മുസ്തഫ പരതക്കാട്, അഷ്റഫ് വാഫി, ഫൈസല്‍ മുതുപറമ്പ്, ബഷീര്വിളയില്, യൂസുഫ് മുണ്ടിലാക്കല്‍, അബ്ബാസ് പോത്തട്ടിപാറ, അബ്ബാസ്. പി, എം.പി.ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."