ഐ.ഐ.എം പരിശീലന പരിപാടിയില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും
താമരശ്ശേരി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) കോഴിക്കോടിന്റെ മാനേജ്‌മെന്റ് ശില്‍പശാലയായ ബാക്ക് വാട്ടേഴ്‌സുമായി ചേര്‍ന്ന് വിദ്യര്‍ഥികള്‍ക്കായി നടത്തുന്ന മാനേജ്‌മെന്റ് പരിശീലനക്കളരിയായ 'ശിക്ഷ 2016'ല്‍ പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും പങ്കാളിയാവുന്നു.
നവംബര്‍ നാലു മുതല്‍ ആറു വരെ മൂന്നു ദിവസം നീണ്ടണ്ടു നില്‍ക്കുന്ന മാനേജ്‌മെന്റ് പരിശീലന പരിപാടിയാണ് 'ശിക്ഷ 2016'. ഹയര്‍സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസത്തെ കരിയര്‍ കൗണ്‍സിലിങ് ക്ലാസും, ബിരുദതലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ദ്വിദിന സഹവാസ ക്യാംപുമാണ് ഇതിന്റെ ഭാഗമായി നടക്കുക.
പങ്കെടുക്കുന്നവര്‍ക്ക് മികച്ച ജീവിത പരിശീലനവും വിദഗ്ധ അധ്യാപകരുടെ പഠനക്ലാസുകളും കരിയര്‍ കൗണ്‍സിലിങും ലഭിക്കും. കോഴിക്കോട് ഐ.ഐ.എം.കെയിലെ അധ്യാപകരുമായി സംവദിക്കാനും പ്രവേശന പരീക്ഷയായ ക്യാറ്റില്‍ ഉന്നത വിജയം നേടാനാഗ്രഹിക്കുന്നവര്‍ക്ക് വിവിധ സെഷനുകളിലൂടെ വൈവിധ്യമാര്‍ന്ന അറിവുകള്‍ നേടാനും ഇതുവഴി അവസരം ലഭിക്കും.
വിവിധ തൊഴില്‍ മേഖലകളെകുറിച്ച് അവബോധം ഉണ്ടണ്ടാക്കാനും കൂടുതല്‍ മികച്ച തൊഴില്‍ മേഖല തെരഞ്ഞെടുക്കാനും ഇതിലൂടെ പുതുതലമുറക്ക് സാധിക്കും. കൂടാതെ വ്യക്തിത്വ വികസന പരിശീലനവും നടക്കും.ഐ.ഐ.എം കോഴിക്കോട് തുടങ്ങിയിരിക്കുന്ന രാജ്യത്തെ ആദ്യ ബിസിനസ് മ്യൂസിയം സന്ദര്‍ശിക്കാനുള്ള അവസരവും 'ശിക്ഷ 2016' ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9946661089.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."