മാര്‍ക്കില്ല; വിധവകളും കിടപ്പാടമില്ലാത്തവരും പുറത്ത്
തിരുവമ്പാടി: വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് വിധവകളും മാരകരോഗികളും കിടപ്പാടമില്ലാത്തവരും ഉള്‍പ്പെടെ പുറത്തായി. കുറഞ്ഞത് 15 മാര്‍ക്ക് വരെ ലഭിച്ചവരാണ് മുന്‍ഗണനാ പട്ടികയില്‍ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. 2009ലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട പല കുടുംബങ്ങളുടെ പേരുകളും മുന്‍ഗണനാ പട്ടികയില്‍ കാണാനില്ലെന്നത് പലരെയും നിരാശരാക്കിയിരിക്കുകയാണ്. അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ എവിടെ പരാതി നല്‍കണമെന്നറിയാതെ നട്ടംതിരിയേണ്ട അവസ്ഥയിലുമാണ്. ഓരോ കുടുംബത്തിനും അര്‍ഹതപ്പെട്ട മാര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെങ്കില്‍ അക്ഷയ കേന്ദ്രങ്ങളേയൊ മറ്റ് ഇന്റര്‍നെറ്റ് സംവിധാനമുള്ള കേന്ദ്രങ്ങളേയൊ സമീപിച്ച് പണം മുടക്കി പ്രിന്റ് എടുക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ്, റേഷന്‍കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലിസ്റ്റ് പരിശോധനക്കും പരാതി നല്‍കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന പരസ്യം നല്‍കിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കുറ്റമറ്റ രീതിയില്‍ ലിസ്റ്റ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കാത്തത് ജനങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."