അഖില കേരള പ്രൊഫഷനല്‍ നാടക മത്സരം നവംബര്‍ ഒന്നിന് തുടങ്ങും
പേരാമ്പ്ര: കലാ സാംസ്‌കാരിക സംഘടനയായ 'ചെങ്കാരി ദ ഗ്രൂപ് ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍' മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ അഖില കേരള പ്രൊഫഷനല്‍ നാടക മത്സരം നടത്തുന്നു. നാടക മത്സരം നവംബര്‍ ഒന്നിനു പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യുമെന്നു സംഘാടക സമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നിന് കൊല്ലം അനശ്വരയുടെ 'ഒരു പകല്‍ ദൂരം', കൊല്ലം അസീസിയുടെ'നക്ഷത്രങ്ങള്‍ പറയാതിരുന്നത് ', മൂന്നിന് വള്ളുവനാട് കൃഷ്ണ നിലയത്തിന്റെ 'വെയില്‍', നാലിന് കൊല്ലം അയനത്തിന്റെ 'അവനവന്‍ തുരുത്ത് ' അഞ്ചിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ 'മകം പിറന്ന മാക്കം' എന്നിവഅരങ്ങേറും.
നാടക മത്സരത്തിന്റെ ഭാഗമായി നവംബര്‍ രണ്ടിനു കവിയരങ്ങ് നടക്കും. സ്വാമിനാഥ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. മൂന്നിന് നടക്കുന്ന നാടക പ്രവര്‍ത്തകരുടെ സംഗമം പ്രശസ്ത നാടകകൃത്ത് രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'പാട്ടിന്റെ കൂട്ടുകാര്‍', 'വാമൊഴി ചിന്ത് 'തുടങ്ങിയ പരിപാടികളും നടക്കും. എല്ലാ ദിവസവും ഏഴുമണിക്ക് നാടകം തുടങ്ങും. നവംബര്‍ അഞ്ചിനു വൈകിട്ട് 5.30ന് ചെങ്കാരിയുടെ രക്ഷാധികാരി എക്‌സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനും ആറിന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും സ്വീകണം നല്‍കും. ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മത്സരത്തില്‍ ഉന്നത സ്ഥാനം നേടുന്നവര്‍ക്ക് മേഖലയിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഓര്‍മയ്ക്കായി 18 അവാര്‍ഡുകള്‍ ഏര്‍പെടുത്തിയതായും സംഘാടകര്‍ പറഞ്ഞു. സെക്രട്ടറി എന്‍.കെ ലാല്‍, വി.കെ പ്രമോദ്, ഒ.ടി രാജു, യു.സി ഹനീഫ, ഗിരി കല്‍പത്തൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."