എ.സിയില്‍ നിന്നും തീപടര്‍ന്ന് ഹോട്ടലില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് മലബാര്ഗോള്ഡിനുപിന്വശത്തെ റിനയ്സന്‍സ് ഹോട്ടലില്‍ തീപ്പിടുത്തം. ഇന്നലെ രാത്രി എഴരയോടെയാണ് ഹോട്ടലിലെ നാലാം നിലയിലെ റൂമിലെ എ.സിയില്‍ നിന്നും തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം.
തീപടര്‍ന്നു പിടിച്ചതോടെ റൂമിന്റെ ചുമരുകളും കര്‍ട്ടണുകളും കത്തി നശിച്ചു. സംഭവസമയത്ത് റൂമിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിരക്ഷപ്പെട്ടു.
ബീച്ചില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായ നാലാം നിലയില്‍ നിന്നും എല്ലാ താമസക്കാരെയും ഫയര്‍ഫോഴ്സ് ഒഴിപ്പിച്ചു.
മറ്റു മുറികളിലേക്കും തീപടരാന് സാധ്യതയുണ്ടായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
അസി.ഫയര്‍ ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഹോട്ടലില്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള യാതൊരു അഗ്നിശമന സജ്ജീകരണങ്ങളും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."