റോഡ് നിര്‍മാണം വൈകുന്നു; പ്രതിഷേധം ശക്തം
മരട്: ജുമാമസ്ജിദ് റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കേരള സര്‍ക്കാരിന്റെ മത്സ്യ ബന്ധന തുറമുഖ വകുപ്പിന്റെ മുപ്പത്തഞ്ചു ലക്ഷം രൂപ വകയിരുത്തിയതാണ് റോസ് നിര്‍മാണത്തിന് അനുമതിയായത്.
ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും കരാറിന്റെ എഗ്രിമെന്റ് കാലാവുധി കഴിയുകയും ചെയ്തിട്ടും പണി ഇതുവരെ പൂര്‍ത്തിയാക്കാത്തതില്‍ ദുരൂഹതയുള്ളതായി മോസ്ക് റോഡ് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
കാലവര്‍ഷക്കാലത്ത് ടാറിങ് ജോലി ചെയ്യുന്നതിനെതിരേ പ്രദേശവാസികള്‍ രംഗത്തു വന്നിരുന്നു. വര്‍ഷക്കാലത്തു പേരിന് പണി നടത്തി പൊതുമുതല്‍ കൊള്ളയടിക്കാന്‍ അനുവദിക്കാത്തതിന്റെ പ്രതികാരമായാണ് മഴ മാറിയിട്ടും പണി നടത്താത്തതെന്നും കരാറിന്റെ വിശദാശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചത് അഴിമതി ലോബിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നും പ്രദേശത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു.
ജുമാ മസ്ജിദ് റോഡിനോടുള്ള അവഗണനക്കെതിരേ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ദിവാകരന് കുളത്തുങ്കലും സെക്രട്ടറി പി.ഡി ശരത്ചന്ദ്രനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."