കശ്മിര്‍ സ്‌കൂളുകള്‍ക്കു നേരെ താലിബാന്‍ മോഡല്‍ ആക്രമണം
ശ്രീനഗര്‍: കശ്മിരിലെ സ്‌കൂളുകള്‍ ലക്ഷ്യമിട്ട് താലിബാന്‍ മോഡല്‍ ആക്രമണം വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനിലും അഫ്ഗാനിസ്താനിലും സ്‌കൂളുകള്‍ക്ക് നേരെ താലിബാന്‍ നടത്തുന്ന ആക്രമണ രീതിക്ക് സമാനമാണ് കശ്മിരിലും നടക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കശ്മിരില്‍ 17 സര്‍ക്കാര്‍ സ്‌കൂളുകളും മൂന്ന് സ്വകാര്യ സ്‌കൂളുകളും ഇത്തരത്തില്‍ ഭീകരര്‍ തകര്‍ത്തതായാണ് കണക്കുകള്‍.
ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിന് പിന്നാലെ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളൊന്നും ഇതുവരെ തുറന്നിട്ടില്ല.അതേസമയം ജമ്മു, ലഡാക് മേഖലകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രക്ഷോഭത്തെ തുടര്‍ന്ന് കശ്മിര്‍ താഴ്‌വരയില്‍ 20 ലക്ഷത്തോളം കുട്ടികളുടെ പഠനം തടസ്സപ്പെട്ടതായാണ് കണക്കുകള്‍.
കഴിഞ്ഞ ചൊവ്വാഴ്ച്ചയും താഴ്‌വരയിലെ രണ്ട് സ്‌കൂളുകളാണ് അഗ്നിക്കിരയാക്കപ്പെട്ടത്.
കശ്മിര്‍ താഴ്‌വരയിലെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി നയീം അക്തറിന്, ഇക്കഴിഞ്ഞ സെപ്തംബര്‍ 27 ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീഷണി സന്ദേശം അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."