വര്‍ക്കലയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് പ്രതിഷേധം
വര്‍ക്കല: വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നതിനിടെ തെരുവുനായ്ക്കൂട്ടം കടിച്ചു
തൊണ്ണൂറുകാരന് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം.
മുണ്ടയില്‍ പ്രദേശവാസികള്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി.
മുപ്പതോളം തെരുവു നായ്ക്കളെയാണ് പൊതുപ്രവര്ത്തകന് ജോസ് മാവേലിയുടെ നേതൃത്വത്തില്‍ കൊന്നത്.
നൂറുകണക്കിനു പേരാണ് സ്ഥലത്ത് പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്
പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വര്‍ക്കല സിഐയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
തെരുവു നായ്ക്കളെ കൊന്നതിന് ജോസ് മാവേലിക്കെതിരേ കേസ് എടുക്കുമെന്നു സൂചനയുണ്ട്.
വര്‍ക്കല മുണ്ടയില്‍ അങ്കണവാടിക്കു സമീപം ചരുവിള പുത്തന്‍വീട്ടില്‍ രാഘവ(90)നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ആക്രമിക്കാന്‍ വന്ന തെരുവുനായ്ക്കളില്‍ നിന്നു രക്ഷപ്പെടാന്‍ ഇയാള്‍ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും മതിലില്‍ ഇടിച്ചുവീഴുകയായിരുന്നു. പിന്നാലെ എത്തിയ നായക്കൂട്ടം വീണ്ടും ആക്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."