HOME
DETAILS

പ്രമേഹം പ്രതിരോധിക്കാന്‍ ആയുര്‍വേദം

  
backup
October 27 2016 | 19:10 PM

12589663-2

ഇന്നു ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവും വ്യാപകമാണ് പ്രമേഹം. ഇന്നല്ലെങ്കില്‍ നാളെ എന്നെ പ്രമേഹം നിശ്ചയമായും പിടികൂടുമന്ന തെറ്റായ വിശ്വാസത്തോടെ ഒരു ചെറുത്തുനില്‍പ്പിനും മുതിരാതെ നിരായുധരായി രോഗത്തിനു കീഴടങ്ങി അതുനല്‍കുന്ന ദുരിതങ്ങളുംപേറി ജീവിക്കുന്നവരാണു നമ്മള്‍. പലരും പ്രമേഹത്തെ ആര്‍ത്തിയോടെ സ്വയംവരിക്കുന്നതും കാണാം.

രോഗത്തെപ്പറ്റിയുള്ള സാമാന്യമായ അറിവില്ലായ്മയാണ് ഇതിനു കാരണം. പൊതുജനാരോഗ്യസംവിധാനത്തിന്റെ ബലഹീനതയാണിതു സുചിപ്പിക്കുന്നത്. ജീവിതശൈലി മാറ്റി രോഗം വരാതെ നോക്കാനുള്ള സംവിധാനമുണ്ടാക്കുന്നതിനു പകരം രോഗചികിത്സക്കുള്ള ചെലവേറിയ മാര്‍ഗം സ്വീകരിക്കുകയാണു നമ്മള്‍.
വാതരോഗപോലുള്ള എട്ടു മഹാരോഗങ്ങളിലൊന്നായാണു പ്രമേഹത്തെ ആയുര്‍വേദം കാണുന്നുന്നത്. രോഗചികിത്സയിലും ആരോഗ്യസംരക്ഷണത്തിലും ആയുര്‍വേദത്തിന്റെ പൊതുസമീപനം ഔഷധം ആഹാരം വിഹാരം (ജീവിതരീതി) എന്നീ ഘടകങ്ങളെ ആധാരമാക്കിയാണ്.

ജനിതകമായോ ശരീരപ്രകൃതികൊണ്ടോ ജീവിത ശൈലിയാലോ പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍ വൈദ്യനിര്‍ദേശമനുസരിച്ച് ആഹാരവും ജീവിതരീതിയും ക്രമീകരിക്കണം. മഞ്ഞള്‍ + നെല്ലിക്ക, മഞ്ഞള്‍ +ചിറ്റമൃത് തുടങ്ങിയ തങ്ങള്‍ക്കു യോജിച്ചതും കിട്ടാന്‍ എളുപ്പമുള്ളതുമായ ഗൃഹൗഷധങ്ങള്‍ കഴിക്കണം. താല്‍പര്യമുള്ള വ്യായാമം ശീലിക്കണം. എന്നാല്‍ പ്രമേഹം വരാതെ നോക്കാം.

പ്രമേഹത്തിന് അലോപ്പതി ചികിത്സയെടുക്കുന്ന രോഗികള്‍ക്ക് ആയുര്‍വേദചികിത്സ സ്വീകരിക്കാം. അലോപ്പതി മരുന്നു ഉടന്‍തന്നെ നിറുത്തിക്കൊണ്ടാവരുത്. ആഹാരവും വ്യായമവും ലഘുവായ ആയുര്‍വേദ മരുന്നുകളുംകൊണ്ട് പ്രമേഹത്തെ വരുതിയിലാക്കാനായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് അലോപ്പതി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം അലോപ്പതിമരുന്നിന്റെ അളവു ക്രമീകരിക്കാം. ഇതിന് കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന ആവശ്യമാണ്. ഡയബറ്റിക് ന്യൂറോപ്പതി, റെറ്റിനോപ്പതി, മലബന്ധം, ദഹനത്തകരാറുകള്‍, ഉറക്കക്കുറവ് തുടങ്ങിയ അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അലോപ്പതി ചികിത്സയോടൊപ്പം വളരെ ഫലപ്രദമായ ആയുര്‍വേദ ചികിത്സലഭ്യമാണ്.

രോഗം മാറ്റേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമാണ് എന്ന ധാരണ മാറണം. രോഗി രോഗത്തെ അറിഞ്ഞു ജീവിതരീതിയില്‍ മാറ്റം വരുത്തണം. അതാണ് യഥാര്‍ഥ പത്ഥ്യക്രമം. ആയുര്‍വേദമരുന്നു കഴിച്ചാല്‍ മീന്‍, മുട്ട, മാംസം, എരിവ്, പുളി എന്നിവ ഒഴിവാക്കണമെന്ന  തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന പത്ഥ്യക്രമം അശാസ്ത്രീയമാണ്.

ഏതാനും ദിവസം മരുന്നു കഴിച്ചു പ്രമേഹം മാറ്റാമെന്നും മറ്റുമുള്ള പരസ്യങ്ങളില്‍ വഞ്ചിതരാകരുത്. വ്യാജചികിത്സകരെ ഒഴിവാക്കണം. നല്ല ആരോഗ്യശീലം വളര്‍ത്തുന്നതിന് കളിസ്ഥലങ്ങളും നടപ്പാതകളും ഉണ്ടാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണം. സന്നദ്ധ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ അവ സംരക്ഷിക്കണം.

വര്‍ധിച്ചുവരുന്ന വൃദ്ധജനസംഖ്യ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നം പുതിയ വെല്ലുവിളിയാണ്. വൃദ്ധജനാരോഗ്യത്തിന് ആയുര്‍വേദം 'ജരചികിത്സ 'എന്ന സ്‌പെഷ്യാലിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യമുള്ള വാര്‍ധക്യമാണു ജരചികിത്സയിലൂടെ ആയുര്‍വേദം ലക്ഷ്യമിടുന്നത്. കേരളത്തില്‍ അലോപ്പതിവൈദ്യത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ  കേരളീയരുടെ ആരോഗ്യസൂചകങ്ങള്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു.

ആയുര്‍വേദത്തിന്റെ പ്രസക്തിയെ ചോദ്യംചെയ്തു ജനങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇവര്‍ പലതും കണ്ടില്ലെന്നു നടിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി പലരോഗങ്ങള്‍ക്കും ഉപയോഗിച്ചുവന്നിരുന്ന പല മരുന്നുകളും പില്‍ക്കാലത്ത് ആരോഗ്യത്തിനു ഹാനികരമെന്നുകണ്ട് പിന്‍വലിക്കുന്നതു പതിവാണ്. ആയുര്‍വേദം നൂറ്റാണ്ടുകള്‍ക്ക് മുന്‍പു നിര്‍ദേശിച്ച മരുന്നുകളില്‍ ഒന്നുപോലും ഹാനികരമെന്നു കണ്ടെത്തിയിട്ടില്ല. ഫലവത്തല്ലെന്നും തെളിയിക്കപ്പെട്ടിട്ടില്ല.

സസ്യൌഷധ ചികിത്സയ്ക്കു പ്രാധാന്യം നല്‍കുന്ന കേരളീയ ചികിത്സാരീതി ലളിതവും സുരക്ഷിതവുമെന്നനിലയില്‍ ഇന്നു ലോകപ്രശസ്തി നേടിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന  രോഗാതുരത പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെടുത്തുകയും വ്യക്തിയുടെയും സര്‍ക്കാരുകളുടെയും  ചികിത്സാചെലവു ഭാരിച്ചതാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  പൗരന്മാരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അത് കൂടുതല്‍ മെച്ചപ്പെടുത്തി പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് ഇന്നു വികസിത രാജ്യങ്ങള്‍ അവലംബിച്ചുവരുന്നത്. ആയുര്‍വേദം അതിനു ചെലവുകുറഞ്ഞതും വിപുലവുമായ മാര്‍ഗം  അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിന്റെ പരമ്പരാഗത വൈദ്യം ആയുര്‍വേദമാണ്. ഇവിടത്തെ പരമ്പരാഗത ആഹാരരീതികള്‍, പാചകരീതികള്‍ പല്ലുതേപ്പ്, എണ്ണതേപ്പ്, വ്യായാമം, കുളി തുടങ്ങിയ ദിനചര്യകള്‍ ആയുര്‍വേദ വിധികളില്‍ അധിഷ്ഠിതമാണ്. ഋതുക്കള്‍ മാറുന്നതനുസരിച്ചു രോഗപ്രതിരോധത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ശോധനചികിത്സകളും ഔഷധസേവയും ഋതുമതീപരിചരണം, ഗര്‍ഭിണീപരിചരണം, പ്രസവപരിചരണം, ബാലപരിചരണം, വൃദ്ധപരിചരണം എന്നിവ ആയുര്‍വേദ തത്വങ്ങള്‍ക്കനുസരിച്ചു കേരളസമൂഹം പിന്തുടര്‍ന്നുവന്നിരുന്നു.

ആയുര്‍വേദത്തിലധിഷ്ഠിതമായ ഗൃഹവൈദ്യവിജ്ഞാനം കേരളസമൂഹത്തില്‍ രൂഢമൂലമായുണ്ട്. അവ സമൂഹത്തിന്റെ പ്രാഥമിക ആരോഗ്യസംരക്ഷണത്തിന് സമര്‍ത്ഥവുമാണ്. കാലക്രമത്തില്‍ പലതും പ്രചാരത്തിലില്ലാതായി. അവ പരിഷ്‌കരിച്ചു പ്രചരിപ്പിക്കാനായാല്‍ കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികള്‍ക്കു പരിഹാരമാകും.

 

 

 


(ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago