കേരളവര്‍മ്മയില്‍ എസ്.എഫ്.ഐ കെ.എസ്.യു സംഘട്ടനം
തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളജില്‍ എസ്.എഫ്.ഐ കെ.എസ്.യു സംഘട്ടനം. സംഘട്ടനത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമായ സിറാജുദ്ദീന്(19) ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി അര്ജ്ജുന്(17) എന്നിവര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് കോളജ് ഗേറ്റിന് മുന്നില്‍ പത്തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സിറാജുദ്ദീനെ മര്‍ദിക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രചരണത്തിനായി പ്രസംഗിച്ചതിലുള്ള വൈരാഗ്യം മൂലം നേരത്തേയും സിറാജുദ്ദീനെ ഭീഷണിപ്പെടുത്തിയിരുന്നതായും കെ.എസ്.യു ആരോപിച്ചു. കഴിഞ്ഞദിവസം പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ അനുരജ്ജനയോഗവും ചേര്‍ന്നിരുന്നു. തലയ്ക്കും കഴുത്തിനും മര്‍ദനമേറ്റ സിറാജുദ്ദീനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ എല്ലാ കാംപസുകളിലും കരിദിനം ആചരിക്കുമെന്ന് കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി സി. പ്രമോദ് അറിയിച്ചു. ഇടതുപക്ഷ സംഘടനകളുടെ അറിവോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കേരളവര്‍മ്മ കോളജില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് പ്രതിഷേധയോഗം ആരോപിച്ചു. നേതാക്കളായ സുജിന്‍ വൈലോപ്പിള്ളി, നിഖില്‍ ജോണ്‍, അനീഷ് ആന്റണി, ശ്രീലാല്‍ ശ്രീധര്‍, മിഥുന്, ഗോകുല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."