HOME
DETAILS
MAL
റീ സര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജുകളില്‍ മുന്‍ സര്‍വേ നമ്പറുകളില്‍ കരം ഒടുക്കാം
backup
October 27 2016 | 19:10 PM
വടക്കാഞ്ചേരി: സംസ്ഥാനത്തെ റീസര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജ് ഓഫിസുകളില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ നടപടി.
മുന്‍ സര്‍വേ നമ്പറില്‍ കരം ഒടുക്കുന്നതിനും, ഭൂമിയുടെ അവകാശം സംബന്ധിച്ച് ഉള്ള കേസുകളില്‍ ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലും, ഭൂമി പരിശോധന നടത്തിയും നികുതി സ്വീകരിക്കാന്‍ എല്ലാ വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് അനില്‍ അക്കര എം.എല്‍.എയെ അറിയിച്ചു. നിയമസഭയില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."