വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കടന്നല്‍ കുത്തേറ്റു
കുന്നംകുളം. ഇരിങ്ങപ്പുറം എസ്.എം യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കടന്നല്‍ കുത്തേറ്റു. മുഖത്തും കൈയ്യിനും കുത്തേറ്റ 11 വിദ്യാര്‍ഥികളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളായ ബാസിത്, അതുല്‍കൃഷ്ണ, അനുരാഗ്, അഖിലേഷ്, കാശിനാഥന്‍, അഭിജിത്ത്, അഹമ്മദ്‌നജാദ്, നിസില്‍നാസ്, ഏഴാം തരം വിദ്യാര്‍ഥികളായ നെഹലനസ്രിന്‍, സായൂജ്, അധ്യാപകന്‍ വത്സന്‍(48). എന്നിവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പി.ടി.എ പ്രസിഡന്റ് സുരേഷിനും നാട്ടുകാരായ ചിലര്‍ക്കും കുത്തേറ്റു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. അടുത്ത ദിവസം സക്കൂളില്‍ നിന്നും വിനോദയാത്രക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഈ സമയം കൂട്ടമായി എത്തിയകടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. കടന്നലുകള്‍ വിദ്യാര്‍ഥികളുടെ തലയില്‍ പൊതിയുന്ന രീതിയിലായിരുന്നു, ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് അധ്യാപകന് കുത്തേറ്റത്. സ്‌കൂളിനടുത്തുള്ള പറമ്പിലെ തെങ്ങിന്‍ മുകളിലാണ് ഭീമന്‍കടന്നല്‍കൂടുള്ളത്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇത് നശിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."