വൃക്കരോഗം ബാധിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും വിടപറഞ്ഞു
ചെര്‍പ്പുളശ്ശേരി: വൃക്കരോഗം പിടിപെട്ട് കുടുംബത്തിലെ രണ്ടുപേര്‍ മരണപെട്ട വീട്ടില്‍ ഇതേ രോഗത്താല്‍ മൂന്നാമതും മരണം. പാവുക്കോണം കോട്ടക്കുളം കൂരിയാടിയില്‍ കുഞ്ഞാലന്‍ മകന് നാസിഖ് (19)ആണ് വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. ഇതേ അസുഖത്താല്‍ മൂന്നു വര്‍ഷം മുന്‍പ് ഇവരുടെ മൂത്തമകന് ഫൈസല്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷം ഇവരുടെ ആണ് മക്കളില്‍ രണ്ടാമനായ അലി അസ്കറും വൃക്ക രോഗത്തിന് അടിമയായി.
നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്താല്‍ ചികിത്സ നടത്തി നാല് മാസം മുന്‍പ് വൃക്ക മാറ്റിവെച്ചെങ്കിലും രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 16 ദിവസം മുന്‍പ് അലി അസ്കറും മരണപ്പെട്ടു.
കുടുംബത്തിലെ കണ്ണീരുണങ്ങും മുന്‍പെ ഇതേ അസുഖത്താല്‍ ചികിത്സയിലിരുന്ന ആണ് മക്കളില്‍ ഇളയവനായ നാസിഖാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. നാസിഖിന്റെ സഹോദരന് അലി അക്ബറും ഇതേ രോഗത്തിന് ചികിത്സയിലാണ്. മാതാവ് ആസിയ. ഫൗസിയ, ഖൈറുന്നിസ സഹോദരിമാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."