നിര്‍ബന്ധിത സ്ഥലംമാറ്റം: എല്‍.ഐ.സി ജീവനക്കാര്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: അടുത്തമാസം മുതല്‍ എല്‍.ഐ.സിയില്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നടത്താനുള്ള മാനേജ്മെന്റ് തീരുമാനത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.
ജില്ലയിലെ എല്‍.ഐ.സി ഓഫിസുകള്‍ക്ക് മുന്നില്‍ എല്‍.ഐ.സി എംപ്ലോയിസ് യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് തസ്തികകള്‍ നികത്താതെ ജീവനക്കാരെ അന്യായ മാര്‍ഗത്തിലൂടെ സ്ഥലംമാറ്റി സമാധാനന്തരീഷം തകര്‍ക്കാനുള്ള നടപടിയില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്മാറണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. മട്ടന്നൂരില്‍ കെ ബാഹുലേയന്, കെ രമേശന്, ഇന്ദുരാഘവന്, എം മനോജ് എന്നിവരും കണ്ണൂരില്‍ എം.കെ പ്രേംജിത്ത്, പി.സി രാമന്, സി.സി വിനോദ്, ജി ഉത്തമന്, ടി മണി തലശ്ശേരിയില്‍ വി വിജയകുമാരന്‍, പി.വി രാജീവന്, കെ.എം ജയേന്ദ്രന്‍, ടി ജനാര്ദ്ദനന്, പി.കെ മോഹനന്, എസ് രോഹിത് എന്നിവരും തളിപ്പറമ്പില്‍ എന്‍ അനില്‍ കുമാര്‍, കെ ധീരജ്, ടി.വി പുരുഷോത്തമന്, പയ്യന്നൂരില്‍ കെ.വി വേണു, കെ ജയരാജന്, സലിന്‍രാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."