HOME
DETAILS

തലസ്ഥാനത്ത് ഉച്ചവരെ 26.10 ശതമാനം പോളിങ്

  
backup
May 16 2016 | 07:05 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%86-26-10-%e0%b4%b6%e0%b4%a4%e0%b4%ae

തിരുവനന്തപുരം: തലസ്ഥാനത്ത് ഉച്ചവരെ 26.10 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തുന്നതും തലസ്ഥാനത്താണ്. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പോലും ഇതുവരെ മന്ദഗതിയിലാണ് പോളിങ് പുരോഗമിക്കുന്നത്.

എന്നാല്‍ തീരദേശ മേഖലകളില്‍ പോളിങ് മികച്ച രീതിയില്‍ മുന്നേറുന്നുണ്ട്. അതേസമയം, പോളിങ് ബൂത്തുകളില്‍ ദീര്‍ഘനേരം ക്യൂ നിന്നാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടിങ്ങിന് നൂതന സംവിധാനങ്ങള്‍ രേഖപ്പെടുത്തിയതിനാലാണ് ഈ കാലതാമസം. മധ്യകേരളത്തില്‍ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ടെങ്കിലും ജില്ലയില്‍ ഉച്ചവരെ മഴ മാറി നിന്നു. ജില്ലയില്‍ ഒരിടത്തും ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, എം.പി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഗവര്‍ണര്‍ പി.സദാശിവം, തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

2,203 ബൂത്തുകളാണ് വോട്ടെടുപ്പിനായി ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. ആകെ 26,99,984 വോട്ടര്‍മാരാണുള്ളത്. പുരുഷവോട്ടര്‍മാര്‍ 12,76,346 ഉം സ്ത്രീ വോട്ടര്‍മാര്‍ 14,23,638 ഉം ആണ്. സര്‍വീസ് വോട്ടുകളുടെ എണ്ണം ആകെ 12,365 ആണ്. ഇതില്‍ 8,701 പേര്‍ പുരുഷന്‍മാരും 3,664 പേര്‍ സ്ത്രീകളുമാണ്.

  ഭരണത്തുടര്‍ച്ചയിലൂടെ യുഡിഎഫ് ചരിതം കുറിക്കുമെന്ന് എ.കെ.ആന്റണി വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പറഞ്ഞു. കേരളം രാഷ്ട്രീയത്തിരിവിലെന്ന് കുമ്മനം രാജശേഖരനും, ജനകീയ മുന്നേറ്റമാണ് കേരളത്തിലെന്ന് ഒ.രാജഗോപാലും പ്രതികരിച്ചു.

പ്രതീക്ഷ വാനോളമാണെന്ന് എം.പി. സുരേഷ് ഗോപി പറഞ്ഞു. യു.ഡി.എഫിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് കെ.മുരളീധരനും പ്രതികരിച്ചു. ഗവര്‍ണര്‍ പി.സദാശിവം വോട്ട് രേഖപ്പെടുത്തി സംസ്ഥാന ചരിത്രത്തിലിടം പിടിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  44 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago