ഉമറലി തങ്ങള്‍ ഹിഫ്ള് കോളജില്‍ സ്നേഹപൂര്‍വ്വം സുപ്രഭാതം
വെങ്ങപ്പള്ളി: ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ഹിഫ്ള് കോളജില്‍ സ്നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. വെങ്ങപ്പള്ളി സ്വദേശിയും പ്രവാസിയുമായ വളപ്പന്‍ മുഹമ്മദിന്റെ കുടുംബമാണ് പത്രം സ്പോണ്സര് ചെയ്തത്.
കോളജ് ലീഡര്‍ ഹാഫിള് മുബശ്ശിറിന് കോപ്പി നല്കി വളപ്പന്‍ മുഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി പദ്ധതി വിശദീകരിച്ചു. ഹാഫിള് സഹല്‍ മൗലവി, ഹാഫിള് അഷ്റഫ് ഫൈസി, എ.കെ സുലൈമാന്‍ മൗലവി, വളപ്പന്‍ നൗഫല്‍ സംബന്ധിച്ചു. ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2007 തുടക്കം കുറിക്കുകയും പ്രസിഡന്റായിരുന്ന ഉമറലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം 2009ല്‍ ഉമറലി ശിഹാബ് തങ്ങളുടെ നാമധേയം നല്‍കുകയും ചെയ്ത സ്ഥാപനത്തില്‍ ഇപ്പോള്‍ 50 വിദ്യാര്‍ഥികള്‍ ഹിഫ്ള് പഠനം നടത്തി കൊണ്ടിരിക്കുന്നു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ പുത്രന് സയ്യിദ് അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ അടക്കം അന്‍പതോളം ഹാഫിളുകളെ സമൂഹത്തിന് സംഭാന ചെയ്യാന്‍ സ്ഥാപനത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. ഏഴാം തരം സ്കൂളും അഞ്ചാം തരം മദ്റസയും വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് എന്‍.ഐ.ഒ.എസ് സിലബസ് അനുസരിച്ച് എസ്.എസ്.എല്‍.സിയോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കാന്‍ കഴിയുന്ന രിതിയിലുള്ള മാതൃകാ സിലബസാണ് സ്ഥാപനത്തിലേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."