താമര വിരിയില്ലെന്ന് കോടിയേരി; വിരിയുമെന്ന് വെള്ളാപ്പള്ളി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമത്തിനു എതിരേ ജനം വോട്ട് ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ട കേരളത്തില്‍ വേരൂന്നാന്‍ വോട്ടര്‍മാര്‍ അനുവദിക്കില്ല. കൂടാതെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കും ജനം മറുപടി പറയും. അതുകൊണ്ടുതന്നെ കേരളത്തില്‍ താമര വിരിയില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷമുള്ള വിധിയെഴുത്തിനായി വോട്ടെണ്ണുമ്പോള്‍ തീര്‍ച്ചയായും താമര വിരിയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പോളിങ് ശതമാനം വര്‍ധിക്കുന്നത് തീര്‍ച്ചയായും എന്‍.ഡി.എയ്ക്കും ബി.ഡി.ജെ.എസിനും ഗുണം ചെയ്യും. ഇരു മുന്നണികളെയും മടുത്ത കേരളം തീര്‍ച്ചയായും മാറിച്ചിന്തിക്കും. താമര കേരളത്തില്‍ വിരിയില്ല, കുടം ഉടഞ്ഞുപോകുമെന്നൊക്കെ പറയുന്നവര്‍ക്ക് 19ന് വോട്ടെണ്ണി കഴിയുമ്പോള്‍ പൊന്‍കുടം ഉയര്‍ന്നുവരുകയും അതിനകത്തും പൊന്‍താമര വിരിഞ്ഞുനില്‍ക്കുന്നത് കാണാമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."