നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി
കണ്ണൂര്‍: തീരത്തോടു ചേര്‍ന്നു നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ചെറുവത്തൂര്‍ സ്വദേശികളായ ഹരീഷിന്റെ ഉടമസ്ഥതയിലുള്ള 'ഷാന്ഹാസ്', ധനീഷിന്റെ ഉടമസ്ഥതയിലുള്ള 'ശ്രീ മുത്തപ്പന്' ബോട്ടുകളാണ് പടന്ന, കവ്വായി ഭാഗത്തു വച്ച് കരവലി നടത്തുന്നതിനിടെ പിടികൂടിയത്. പരിശോധനയ്ക്ക് മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ വി.ഡി ബാബു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കുഞ്ഞമ്പു, സിവില്‍ പൊലിസ് ഓഫിസര്‍ ഷിനില്‍ വടക്കേക്കണ്ടി, ലസ്കര്‍ ജോസഫ് നേത്യത്വം നല്കി.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറിസ് കെ അജിത ഇരു ബോട്ടുകളും ഇമ്പൗണ്ട് ചെയ്യുകയും ആന്ധ്ര സ്വദേശികളായ തൊഴിലാളികള്‍ മാത്രമുണ്ടായിരുന്ന 'ഷാന്ഹാസ്' എന്ന ബോട്ടിലെ മത്സ്യങ്ങള്‍ 30000 രൂപയ്ക്കും 'ശ്രീമുത്തപ്പന്‍' എന്ന ബോട്ടിലെ മത്സ്യങ്ങള്‍ 2000 രൂപയ്ക്കും ലേലം ചെയ്തു വിറ്റു തുക സര്ക്കാറിലേക്കടയ്ക്കുകയും ചെയതു. തുടര്‍ന്നു നടന്ന അജൂഡിക്കേഷന്‍ നടപടിയില്‍ കാസര്‍കോട് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറിസ് ഇരു ബോട്ടുകള്‍ക്കും 25000 രൂപ വീതം പിഴ വിധിക്കുകയും ചെയ്തു.
അനധിക്യത മത്സ്യബന്ധനം തടയുന്നതിനായി വരും ദിവസങ്ങളില്‍ കടല്‍ പട്രോളിങ്ങ് ശക്തമാക്കുമെന്നു മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."