പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മാതൃ, ശിശു ബ്ലോക്ക് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ മാതൃ-ശിശു ബ്ലോക്കിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും ഓപ്പറേഷന് തടസപ്പെടുന്നത് പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
ഇന്നലെ നിയമസഭയില്‍ മഞ്ഞളാംകുഴി അലിയുടെ സബ് മിഷനാണു മന്ത്രി മറുപടി നല്‍കിയത്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് ക്രിയേഷന് നടത്തുമെന്നും മാതൃ-ശിശു വാര്‍ഡിന്റെ പ്രവര്‍ത്തനം അടിയന്തിരമായി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അനസ്തേഷ്യസ്റ്റിന്റെ തസ്തികയിലേക്ക് ആളെ പോസ്റ്റ് ചെയ്തുകൊണ്ടണ്ട് ഓപ്പറേഷന് തടസ്സപ്പെട്ട അവസ്ഥ അടിയന്തിരമായി പരിഹരിക്കും.
പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി 2014 ല്‍ ജില്ലാ ആശുപത്രിയാക്കിയത് സൂചിപ്പിച്ചുകൊണ്ടണ്ടും പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ട് സമര്‍പ്പിച്ച പ്രൊപ്പോസല്‍ അധിക തസ്തിക സൃഷ്ടിക്കുന്നത് സര്‍ക്കാരിനു ബാധ്യതയുണ്ടണ്ടാക്കുമെന്ന് പറഞ്ഞ് നിരസിക്കപ്പെട്ടതും ചൂണ്ടണ്ടിക്കാണിച്ചുകൊണ്ടുമാണ് അലി എം.എല്‍.എ നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."