HOME
DETAILS
MAL
ആദ്യം വോട്ട്, പിന്നെ കല്യാണം
backup
May 16 2016 | 08:05 AM
തിരുവനന്തപുരം: മംഗല്യപ്പട്ടുടുത്ത് അനു രാവിലെത്തന്നെ ബൂത്തിലെത്തി. ഇന്നു തന്റെ കല്യാണമായിട്ടും ജനാധിപത്യത്തിലെ കടമ നിറവേറ്റാന്‍ വീട്ടുകാര്‍ക്കൊപ്പം നേരത്തെ എത്തി വോട്ടുരേഖപ്പെടുത്തി.
സ്വര്‍ണനിറമുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞാണ് അനു എത്തിയത്. കല്യാണത്തോളം പ്രാധാന്യം വോട്ടെടുപ്പിനും ഉണ്ടെന്ന് അനു പറയുന്നു. വോട്ടുചെയ്യാനായതില് വളരെയധികം സന്തോഷമുണ്ട്. കല്യാണത്തിരക്കും മഴയും കാരണം വോട്ടുചെയ്യാന്‍ പോകേണ്ടെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും അനു വോട്ടുചെയ്യാന്‍ എത്തുകയായിരുന്നു.
വോട്ടുചെയ്യുക എന്നത് തന്റെ തീരുമാനമാണ്- സന്തോഷത്തോടെ അനു പറയുന്നു.
വോട്ടുചെയ്തതും വിരലില്‍ പുരണ്ട മഷിമായ്ക്കാതെ അനു കാറില്‍ കയറി. നേരെ കല്യാണപന്തലിലേക്ക്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."