ഗവേഷകര്‍ പുതിയ സ്‌കൂളുകള്‍ സൃഷ്ടിക്കണം: ദേശീയ സെമിനാര്‍
തിരൂര്‍: പരമ്പരാഗതമായി ലഭിക്കുന്ന അറിവുകള്‍ക്കു പിന്നാലെ പോകാതെ അവയെ പുനര്‍ നിര്‍വചിക്കാനും പുതിയ സ്‌കൂളുകള്‍ സൃഷ്ടിക്കാനുമാണു ഗവേഷകര്‍ ശ്രമിക്കേണ്ടതെന്നു മലയാള സര്‍വകലാശാലയില്‍ നടക്കുന്ന 'അറിവുല്‍പ്പാദനത്തിന്റെ വഴികള്‍' എന്ന ദേശീയ സെമിനാറിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
തൊഴിലെടുക്കുന്നവര്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളുടെ മേല്‍ സവര്‍ണര്‍ അധീശത്വം സ്ഥാപിക്കുകയും വസ്തുനിഷ്ഠമായ അറിവിനെ മതാത്മകജ്ഞാനമാക്കി മാറ്റുകയും ചെയ്ത പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. മതാത്മകമായ ജ്ഞാനരൂപങ്ങളെ ഗവേഷണത്തിലെ പുതിയ രീതിശാസ്ത്രം ഉപയോഗിച്ചുപുനര്‍ നിര്‍വചിക്കണമെന്നും പ്രഭാഷകര്‍ പറഞ്ഞു. കേരളത്തില്‍ തൊഴിലും വിദ്യാഭ്യാസവും വിപരീതദിശകളില്‍ സഞ്ചരിച്ചതിന്റെ ഫലമായാണ് അന്യസംസ്ഥാനതൊഴിലാളികള്‍ തൊഴിലിടങ്ങള്‍ സ്വന്തമാക്കുന്നതെും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഡോ. പി.പി രവീന്ദ്രന്‍, ഡോ. പി.എസ് രാധാകൃഷ്ണന്‍ (മഹാത്മാഗാന്ധി സര്‍വകലാശാല), ഡോ. എന്‍. അജയകുമാര്‍, ഡോ. പ്രദീപന്‍ പാമ്പിരിക്കുണ്ട് (സംസ്‌കൃതസര്‍വകലാശാല), ഡോ. അശോക് ഡിക്രൂസ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗവേഷക വിദ്യാര്‍ഥികളായ കെ. ശ്രുതി, ബര്‍ണാഡ്, എം.എം. ഘനശ്യാം, കെ. ജിഷില എന്നിവരും തങ്ങളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഇ. രാധാകൃഷ്ണന്‍, കെ.വി.ശശി എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായി. സെമിനാറിന്റെ സമാപന പരിപാടി ഉച്ചയ്ക്ക് ഒന്നിന് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."