സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നാളെ
കോഴിക്കോട്: എം.എസ്.എം സംസ്ഥാന സമിതിക്ക് കീഴില്‍ കേരളത്തിനകത്തും പുറത്തും നടന്നുവരുന്ന അനൗപചാരിക മതപഠനവേദിയായ സി.ആര്‍.ഇ വിദ്യാര്‍ഥികളുടെ സംസ്ഥാന സംഗമം ശനിയാഴ്ച നാലു മണിക്ക് ബീച്ചിലെ മറൈന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, സിറാജ് ചേലേമ്പ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീവ്രചിന്ത പുലര്‍ത്തുന്നവര്‍ ഒരുക്കുന്ന സൈബര്‍ കെണികളെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനും 'മോറല്‍ കണക്റ്റ്'എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംഗമം ലക്ഷ്യമിടുന്നതായി ഇരുവരും പറഞ്ഞു.
വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രിഎ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ അതിഥികളാവും. എം. മുഹമ്മദ് മദനി, നൂര്‍ മുഹമ്മദ് നൂര്‍ഷാ, പി.കെ അഹമ്മദ്, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, എ.പ്രദീപ് കുമാര്‍, വി.കെ.സി മമ്മദ് കോയ, ഡോ. സി.മുഹമ്മദ്, വി.കെ സക്കരിയ്യ ദുബൈ, മുഹമ്മദ് അഷറഫ് ശാഹി, എം. അബ്ദുറഹ്മാന്‍ സലഫി, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അഹമ്മദ് അനസ് മൗലവി, അബ്ദുഷുക്കൂര്‍ ആലപ്പുഴ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."