കൂലി സംബന്ധിച്ച തര്‍ക്കം: ബിനാലേയിലേക്കുള്ള സൃഷ്ടികള്‍ ഇറക്കുന്നത് തടസപ്പെട്ടു
മട്ടാഞ്ചേരി: കൊച്ചി മുസരിസ് ബിനാലേയിലേക്ക് കൊണ്ടുവന്ന സൃഷ്ടികള്‍ വണ്ടിയില്‍ നിന്നും ഇറക്കുന്നത് കൂലി തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ കമ്പനിയിലായിരുന്നു തര്‍ക്കമുണ്ടായത്. എതാണ്ട് മൂന്നു മണിക്കൂറോളം തര്‍ക്കം നീണ്ടു. പിന്നീട് യൂണിയന് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ബുധനാഴ്ച ജില്ലാ ലേബര്‍ ആഫീസര്‍ യൂണിയന് നേതാക്കളുടെ യോഗം വിളിച്ചു കൂട്ടി ബിനാലേ ലോക കലാമേളയാണെന്നും സൃഷ്ടികള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ബിനാലേയില്‍ കൂലി തര്‍ക്കം മൂലം ആസ്ത്രേലിയന്‍ കലാകാരന് തന്റെ സൃഷ്ടികള്‍ എറിഞ്ഞുടച്ച സംഭവം ഏറെ വിവാദമായിരുന്നു. രാജ്യത്തിനു തന്നെ ഏറെ മാനക്കേട് ഉണ്ടാക്കിയ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.എന്നാല്‍ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് സൃഷ്ടികള്‍ ഇറക്കുന്നത് സംബന്ധിച്ച തര്‍ക്കം ഉണ്ടായത്.
അതെ സമയം തര്‍ക്കം യൂണിയനുകള്‍ പരസ്പരമായിരുന്നുവെന്നും ബിനാലേയുമായിട്ടായിരുന്നില്ലായെന്നും ബിനാലേ അധികൃതര്‍ പറഞ്ഞു.തര്‍ക്കം കഴിഞ്ഞ് സൃഷ്ടികള്‍ ഇറക്കി വെച്ചുവെന്നും ഇവര്‍ പറഞ്ഞു.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."