കള്ളവോട്ട് ചെയ്യാനെത്തിയ ആളെ എ.പി അബ്ദുല്ലക്കുട്ടി പൊലിസില്‍ ഏല്പിച്ചു
തലശ്ശേരി: കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകനെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അബ്ദുല്ലക്കുട്ടി പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം.
കതിരൂര്‍ പഞ്ചായത്തിലെ 25ാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ കതിരൂര്‍ കൂറ്റേരിച്ചാലിലെ ഗ്രീഷ്ലാലാണ് (21) പൊലിസിന്റെ പിടിയിലായത്. ഗ്രീഷ്ലാല് കള്ളവോട്ട് ചെയ്യാനെത്തിയ വിവരം യു.ഡി.എഫ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവസമയം ബൂത്ത് സന്ദര്‍ശനത്തിനായി അബ്ദുല്ലക്കുട്ടിയും അവിടെയത്തി.
ബൂത്ത് ഏജന്റ് വിവരം ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ തന്നെ ബൂത്തിലുണ്ടായിരുന്ന പൊലിസിനെ കൊണ്ട് കള്ളവോട്ട് ചെയ്യാനെത്തിയ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. പൊലിസ് പിടികൂടിയ യുവാവിനെ പിന്നീടു കതിരൂര്‍ പൊലിസെത്തി അറസ്റ്റുരേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."