ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി
മാവേലിക്കര:രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മാവേലിക്കര ബഥനി സെന്റ്ഫ്രാന്സിസ് ഹോം സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളിക്കോപ്പുകളും ചിത്രങ്ങള്‍ വരക്കുവാനുള്ള നിറങ്ങളും, കളിമണ്ണും ഇവയ്ക്കൊപ്പമുണ്ടായിരുന്നു. കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അപര്‍ണ്ണ, അനൂപ്, ഗോകുല്‍, സുബിത്ത് എന്നിവരില്‍ നിന്നും രൂപപ്പെട്ട ആശയം അധ്യാപകരുമായി പങ്കുവെക്കുകയായിരുന്നു.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടു എന്നുകരുതുന്ന കുട്ടികളുടെ ജീവിതം വര്ണ്ണാഭമാകുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ക്ക് നിറങ്ങളും കളിമണ്ണും വിതരണം ചെയ്തതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ടെന്‍സിംഗ് ജോസഫ് പറഞ്ഞു. സ്കൂള്‍ പ്രന്‍സിപ്പല്‍ സിസ്റ്റര്‍ ലൂസിയ അധ്യക്ഷത വഹിച്ചു.രാജാരവിവര്‍മ്മ കോളേജിലെ അധ്യാപകരായ പ്രീതിജോസഫ്, ശരിമ, പ്രൊഫ.ശ്രീനന്ദന്, ഷാജി, സുനില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."