മൂന്നാറിലെ മോഷണ പരമ്പര: പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം
മൂന്നാര്‍: മൂന്നാറിലെ മോഷ്ടാക്കളെ കണ്ടെത്തന്‍ സി.ഐയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മൂന്നാര്‍ സി.ഐ ശ്യാംജോസിന്റെ നേത്യത്വത്തില്‍ എസ്.ഐ ജിതേഷ്, എ.എസ്.ഐമാരായ ജോണ്സന് ജോസഫ്, ബിജു ജേക്കബ്, സി.പി.ഒ അനീഷ്, വേണുഗോപാല്‍,സജു എം. പോള്‍ എന്നീ ഏഴുപേരടങ്ങുന്ന സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. നാലുദിവസങ്ങളായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ച് മോഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തിരുമാനിച്ചതെന്ന് സി.ഐ അറിയിച്ചു.
മൂന്നാര്‍ കോളനി, ഇക്കാനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് 36 പവന് സ്വര്‍ണവും 33000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.
മൂന്നാര്‍ കോളനിയിലെ മോഷ്ടക്കളെ കണ്ടെത്താല്‍ പൊലിസിന്റെ ഡോഗ് സ്ക്വാഡുള്പ്പെടെയുള്ളവര് പരിശോധന തുടരവെയാണു തൊട്ടടുത്തുള്ള ഇക്കാനഗറിലെ വ്യദ്ധദമ്പതികളുടെ വീട്ടില്‍ നിന്നും ആറു പവന് സ്വര്‍ണവും 13000 രൂപയും കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."