ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ഭീകരന്‍: മുഷറഫ്
ഇസ്ലാമാബാദ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീകരവാദിയാണെന്ന് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. സ്വന്തം നാട്ടില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും മുഷറഫ് പറഞ്ഞു.
എന്നാല്‍ യുഎന്നിന്റെ ആഗോള ഭീകരരുടെ പട്ടികയില്‍ അസഹറിനെ ഉള്‍പ്പെടുത്താന്‍ എന്തുകൊണ്ട് പാകിസ്താന്‍ ചൈനയോട് ആവശ്യപ്പെടുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ചൈനയെ ഇക്കാര്യത്തില്‍ വലിച്ചിഴക്കേണ്ട കാര്യമെന്താണെന്നാണ് ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
ഭീകരനാണെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കാട്ടിയാണ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ ചൈന തടസ്സപ്പെടുത്തുന്നത്.
അതേസമയം ഡല്‍ഹിയില്‍ പാക് ഹൈക്കമ്മിഷനില്‍ നിന്ന് ചാരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്ത സംഭവത്തെകുറിച്ച് ചോദിച്ചപ്പോള്‍ അതേ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."