ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
വാഷിങ്ടണ്‍: അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു മൂലം കാന്‍സര്‍ ബാധിച്ച യുവതിക്ക് 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് കോടതി ഉത്തരവിട്ടു.
കാലിഫോര്‍ണിയ സ്വദേശിയായ ഡെബ്രോ ജിയാന്നെജിനിയാണ് പരാതിക്കാരി. 2012 ല്‍ ഇവര്‍ക്ക് ഒവേറിയന്‍ കാന്‍സര്‍ (അണ്ഡാശയ അര്‍ബുദം) പിടിപ്പെട്ട കേസിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേയുള്ള വിധി. സെന്റ്‌ലൂയി കോടതിയാണ് കേസ് പരിഗണിച്ചത്. 2012 ലാണ് ഇവര്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. അസുഖത്തിന് കാരണം തുടര്‍ച്ചയായുള്ള ബേബി പൗഡര്‍ ഉപയോഗമാണെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്തറ്റംബറില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ വിധി കാരണമാകുമെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജിം ഓണ്‍ഡര്‍ പറഞ്ഞു. അതേസമയം കേസിനെക്കുറിച്ച് ഉടന്‍ പ്രതികരിക്കാനില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതിനിധി പറഞ്ഞു. ഹരജിക്കാരിയുടെ അവസ്ഥയില്‍ ഖേദമുണ്ടെന്നും വിധിക്കെതിരേ അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പൂര്‍ണമായും ശാസ്ത്രീയ രീതിയിലാണ് പൗഡര്‍ നിര്‍മിക്കുന്നതെന്ന് കമ്പനി ഇന്നലെ അമേരിക്കയിലെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."