യു.പിയില്‍ നിന്നും ഉയരുന്ന ആശങ്കകള്‍
ഇന്ത്യാമഹാരാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഗോധയിലേക്കുള്ള തയാറെടുപ്പിലാണ്. ജാതി സമവാക്യങ്ങള്‍ വോട്ടുബാങ്കിനെ ഗണ്യമായി സ്വാധീനിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പാണ് ഇതിലേറ്റവും ശ്രദ്ധേയം. തെരഞ്ഞുടുപ്പു വാഗ്ദാനങ്ങളേക്കാളും ഉത്തര്‍പ്രദേശ് വാര്‍ത്താപ്രാധാന്യം നേടുന്നതും കുടുംബ കലഹമൂലമാണെന്നത് ഏറെ നിരാശാജനകമാണ്.
പ്രശാന്ത് ഭൂഷണിന്റെ തന്ത്രങ്ങളുമായി രാഹുല്‍ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന കിസാന്‍ യാത്ര വാര്‍ത്താപ്രാധാന്യം നേടാത്തതില്‍ കോണ്‍ഗ്രസ് തീര്‍ത്തും ആശങ്കാകുലരാണ്. ഉള്‍പ്പാര്‍ട്ടി പോര് ശക്തമായ എസ്.പിയും ഏകാധിപത്യ സ്വഭാവത്തിലൂന്നിയ ബി.എസ്.പിയും ഉത്തര്‍പ്രദേശ് നിയമസഭാ ചരിത്രത്തിലെ നിര്‍ണായക പാര്‍ട്ടികളായി ഇന്നും തുടരുന്നു. ബ്രഹ്മണ, യാദവ, മുസ്‌ലിംവോട്ടുകള്‍ വിജയം തീരുമാനിക്കുന്ന അസംഖ്യം ചില തെരഞ്ഞെടുപ്പുകളിലൊന്നുകൂടിയാണിത്. പടിഞ്ഞാറന്‍ യു.പി പിടിക്കാന്‍ അന്‍വര്‍ സിദ്ദീഖിയുടെ മകനെ കളത്തിലിറക്കുന്ന ബി.എസ്.പി നടപടിയും വിജയതന്ത്രത്തിന്റെ ഭാഗമാണ്. എന്നാലും ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുന്നുവോ എന്ന് നാം ന്യായമായും സംശയിക്കേണ്ടി യിരിക്കുന്നു.
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം കല്‍പിക്കപ്പെടുന്നവരില്‍ പ്രധാനിയായ വരുണ്‍ ഗാന്ധി ഹണിട്രാപ്പില്‍ അകപ്പെട്ടതും രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായിട്ടാണ്. സമാജ്‌വാദി പാര്‍ട്ടിയിലെ ശിവ്പാല്‍യാദവും അഖിലേഷ് യാദവും തമ്മിലുള്ള രാഷ്ട്രീയ അനൈക്യം സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. മുലായം സിങിന്റെ രണ്ടാം ഭാര്യ സാധനഗുപ്തക്കെതിരേയുള്ള ആരോപണങ്ങളാണ് തെരഞ്ഞെടുപ്പിനെ വികൃതമാക്കാന്‍ തുടങ്ങിയത്.
സെപ്റ്റബര്‍ പതിനൊന്നിന് പാര്‍ട്ടി ലീഡര്‍ ഡല്‍ഹിയിലൊരുക്കിയ സല്‍ക്കാരമാണ് പുതിയ തലവേദനകള്‍ക്ക് തുടക്കമിട്ടത്. ചീഫ് സെക്രട്ടറി ദീപക് സിംഗളും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന ശിവ്പാല്‍ യാദവും പങ്കെടുത്തവിരുന്ന് ശ്രദ്ധേയമായത് അഖിലേഷിന്റെ അസാന്നിധ്യത്താലാണ്. തനിക്കെതിരേയുള്ള ചര്‍ച്ചകളായിരുന്നു വിരുന്നിന്റെ മുഖ്യ അജണ്ടയെന്ന് അഖിലേഷും തുറന്നടിച്ചു.
അഴിമതി ആരോപണത്തിന്റെ പേരില്‍ ഗായത്രി പ്രജാപതി, രാജ്കിഷോര്‍ തുടങ്ങിയവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതും അഖിലേഷിന്റെ പ്രതികാര നടപടികളുടെ ഭാഗമായിരുന്നു. എങ്കിലുംഗായത്രി പ്രജാപതി വീണ്ടും മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1990കളില്‍ പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ വളര്‍ത്തുന്നതില്‍ മുലായത്തിനൊപ്പം നിറസാന്നിധ്യമായിരുന്നു ശിവ്പാല്‍യാദവ്. സാഹോദര്യ ബന്ധംകൂടി അവര്‍ക്കിടയിലുണ്ട്. ഡല്‍ഹി വിരുന്നിന്റെ വാര്‍ത്ത ലഭിച്ചയുടന്‍ സെപ്റ്റംബര്‍ പതിനഞ്ചിന് ചീഫ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ശിവ്പാലിന്റെ വകുപ്പുകള്‍ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ യുവമുഖം നിലനിര്‍ത്തുന്ന അഖിലേഷിനെ തന്ത്രപൂര്‍വം മെരുക്കിയെടുക്കുന്നതില്‍ മുലായം വിജയിച്ചതിനെ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടു.
പാര്‍ട്ടി രജതജൂബിലി ആഘോഷങ്ങള്‍ നവംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി നവംബര്‍ മൂന്നിന് അഖിലേഷ് പ്രഖ്യാപിച്ച രഥയാത്ര പാര്‍ട്ടിക്ക് തീരാ തലവേദനയാണ് സൃഷ്ടടിച്ചിട്ടുള്ളത്. പുതിയപാര്‍ട്ടി രൂപീകരണത്തിലേക്കും അഖിലേഷ് മുതിരുമോ എന്നും രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റു നോക്കുന്നു. ഫാസിസ്റ്റ് ഭരണം ഇന്നതിന്റെ വിരാട് രൂപം പ്രാപിച്ചുകൊിരിക്കുന്നദശാസന്ധന്തിയില്‍ തീര്‍ച്ചയായും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വളരെനിര്‍ണായകമാണ്. പാര്‍ട്ടി അനൈക്യങ്ങള്‍ രമ്യമായി പരിഹരിച്ചുകൊണ്ട് ന്യൂനപക്ഷവിഭാഗങ്ങളെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമായി നിലനിര്‍ത്താന്‍ ഓരോ പാര്‍ട്ടിയും പരിശ്രമിച്ചില്ലെങ്കില്‍ ഫാസിസ്റ്റുകള്‍ക്ക് പരവതാനിവിരിക്കലാകുമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• a month agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• a month agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• a month agoവര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• a month agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• a month agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• a month agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• a month agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• a month agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• a month agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• a month agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• a month agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• a month agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.