നിഷാദിന്റെ വിയോഗം പിണങ്ങോടിന് നഷ്ടമായത് ജനകീയ മുഖം
പിണങ്ങോട്: ഇന്നലെ ബാവലിക്ക് സമീപം മച്ചൂരില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മരണപ്പെട്ട നിഷാദ് പിണങ്ങോടിന്റെ ജനകീയ മുഖമായിരുന്നു. എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖവുമായി പെരുമാറുന്ന നിഷാദ് നാടിന് വേണ്ടപ്പെട്ടവനായിരുന്നു. പിണങ്ങോട് ടൗണില്‍ അല്‍ ഹറമൈന്‍ എന്ന സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുക്കാരനായ നിഷാദ് നാട്ടിലെയും മഹല്ലിലെയും എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മഹല്ലിലെ പരിപാടികള്‍ക്കും എസ്.വൈ.എസ് അടക്കമുള്ള സമസ്തയുടെ പോഷക സംഘടനകളുടെ പ്രവര്‍ത്തനത്തിലും സജീവമായ നിഷാദ് പ്രവാസ ജീവിതത്തിന് ശേഷമാണ് പിണങ്ങോട് കട തുടങ്ങിയത്്. ആറുമാസം മുന്‍പാണ് പിണങ്ങോട് പട്ടിശ്ശേരി കുന്നില്‍ സ്വന്തമായി വീടീവെച്ച് നിഷാദും കുടുംബവും താമസമാരംഭിച്ചത്. വെള്ളിയാഴ്ച സുബ്ഹി നിസ്‌കാരത്തിന് പിണങ്ങോട് പള്ളിയിലുണ്ടായിരുന്ന നിഷാദ് ജ്യേഷ്ട സഹോദരന്റെ മൈസുരുവിലുള്ള ഹോട്ടലിലേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്. നിഷാദിന്റെ മരണവിവരമറിഞ്ഞ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഓടിയെത്തിയത് നൂറുകണക്കിന് പിണങ്ങോട്ടുകാരാണ്. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ വിയോഗ വാര്‍ത്ത പലരും ഞെട്ടലോടെയാണ് ശ്രവിച്ചത്. വിതുമ്പലടക്കാന്‍ പലരും പാടുപെടുന്ന കാഴ്ചക്കും ഇന്നലെ ജില്ലാ ആശുപത്രി പരിസരം സാക്ഷിയായി. നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവനായിരുന്ന നിഷാദിന്റെ വിയോഗത്തോടെ പിണങ്ങോട് പ്രദേശത്തിന് നഷ്ടമായത് അവരുടെ പുഞ്ചിരിക്കുന്ന ജനകീയ മുഖമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."