വിഷരഹിത വിഷുവുമായി എന്‍.എസ്.എസ്
കോഴിക്കോട്: മലയാളികളുടെ കൊയ്ത്തുത്സവമായ വിഷുവിന് കേരളീയര്‍ക്ക് വിഷരഹിത ഭക്ഷണം സമ്മാനിക്കാന്‍ പദ്ധതിയുമായി നാഷണല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍. ഓരോ എന്‍.എസ്.എസ് യൂനിറ്റും പരമാവധി വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എന്‍ജിനിയറിങ് കോളജുകളിലെയും പോളിടെക്‌നിക് കോളജുകളിലെയും സാങ്കേതിക പരിജ്ഞാനമുള്ള 3,3500 വളണ്ടിയര്‍മാരാണ് പദ്ധതിയില്‍ പങ്കാളികളാകുന്നത്.
2016 നവംബര്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതി 2017 വിഷുക്കാലത്താണ് അവസാനിക്കുക. പദ്ധതിയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജസ്റ്റിന്‍ ജോസഫ്, നിസാന്‍ റഹ്മാന്‍, അശ്വിന്‍, നൗഷാദ് പങ്കെടുത്തു. ഏറ്റവും മികച്ച രീതിയില്‍ കൃഷിയും വിളവെടുപ്പും വിപണനവും നടത്തുന്ന യൂനിറ്റുകളെ തിരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."