HOME
DETAILS
MAL
നിലമ്പൂരിലെ ഗുണ്ടാ ആക്രമണം: യുവാവ് കീഴടങ്ങി
backup
October 28 2016 | 21:10 PM
നിലമ്പൂര്‍: നിലമ്പൂരിലെ ഗുണ്ടാ ആക്രമണത്തില്‍ ഉള്‍പ്പെട്ട യുവാവ് വധശ്രമക്കേസില്‍ കോടതിയില്‍ കീഴടങ്ങി. ആനപ്പാറ കാര്വനി റിയാസ് എന്ന കുട്ടനാണു മജിസ്ട്രേറ്റ് മുമ്പാകെ കോടതിയില്‍ കീഴടങ്ങിയത്. സെപ്റ്റംബര്‍ 22നു രാത്രി നിലമ്പൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാക്കളെ അക്രമിച്ച കേസിലെ പ്രതിയാണിയാള്‍. കൂട്ടു പ്രതികള്‍ ഒളിവിലാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാള്‍ കീഴടങ്ങിയത്. നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."