HOME
DETAILS
MAL
ഭക്ഷ്യ നയത്തിനെതിരേ യൂത്ത്ലീഗ് മാര്‍ച്ച്
backup
October 28 2016 | 21:10 PM
നിലമ്പൂര്‍: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഭക്ഷ്യ നയത്തിനെതിരേ മുസ്ലിം യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഓഫിസിലേക്ക് യുവജന മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് അബ്ദുല്‍ കരീം അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം, ട്രഷറര്‍ പി.എച്ച് ഇബ്രാഹീം, പി.വി ഹംസ, സി.അന്‍വര്‍ ഷാഫി, മുസ്തഫ കൊക്കഞ്ചേരി, യൂത്ത് ലീഗ് ഭാരവാഹികളായ ടി.പി ശരീഫ്, കെ.ടി ശരീഫ്, കെ.സ്വാലിഹ് ശരീഫ്, ശിഹാബ് മൂത്തേടം, കെ.നാണിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."