ലോഡുകള്‍ തമിഴ്നാട്ടിലെത്തിയത് വിജിലന്‍സ്
അന്വേഷിക്കണം: ലീഗ്ചേലേമ്പ്ര: പഞ്ചായത്തിന്റെ ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി വാര്‍ഡുകളില്‍നിന്നു ശേഖരിച്ച മാലിന്യങ്ങള്‍ കര്ണാടകയിലേക്കയച്ചതു തമിഴ്നാട്ടില്‍വച്ചു പൊലിസ് തടഞ്ഞ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് മുസ്ലിംലീഗ്. രാവിലെ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധമായി യൂത്ത്്്ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റാലി പഞ്ചായത്ത് കവാടത്തില്‍ പൊലിസ് തടഞ്ഞു.
തുടര്‍ന്ന് ബോര്‍ഡ് യോഗത്തിലേക്ക് നിവേദനം നല്കി. ബോര്‍ഡ് യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ഇറങ്ങിപ്പോകുകയും ചെയ്തു. അതേസമയം, ഏതന്വേഷണത്തെയും പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം ചെയ്തിട്ടുണ്ട്.
യൂത്ത് ലീഗ് മാര്‍ച്ച് എം.വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജൈസല്‍ പനയപ്പുറം അധ്യക്ഷനായി. കെ.പി അമീര്‍, അലി പാറയില്‍, കെ. റഫീഖ്, സി. ഹസ്സന്, അമ്പായത്തിങ്ങല്‍ അബൂബക്കര്‍, കെ. റഫീഖ് സംസാരിച്ചു. സഹദ് ചേലൂപാടം, കെ.പി മുനീര്‍, ജൈസല്‍, മുജീബ്, ശുഐബ്, സല്‍മാനുല്‍ ഫാരിസ്, ജലീല്‍ പെരുന്തൊടിപ്പാടം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."