റേഷന്‍ കടകള്‍ക്കു മുന്നില്‍ മുസ്‌ലിംലീഗ് പ്രതിഷേധം
വേങ്ങര: റേഷന്‍ വിതരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചു റേഷന്‍ കടകള്‍ക്കു മുന്നില്‍ വ്യാപകമായി മുസ്‌ലിംലീഗ് പ്രതിഷേധ ധര്‍ണ ,സംഘടിപ്പിച്ചു.
പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ തിരൂരങ്ങാടി മണ്ഡലം ലീഗ് സെക്രട്ടറി കെ.കെ നഹ ഉദ്ഘാടനം ചെയ്തു. എന്‍.പി കുഞ്ഞിപ്പു അധ്യക്ഷനായി. കെ. ജാഫര്‍, ഒ.എം ജലീല്‍ തങ്ങള്‍, അന്‍വര്‍ തലാഞ്ചേരി, ഐ. മുഹമ്മദ്കുട്ടി സംസാരിച്ചു.
പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന റേഷന്‍ കടയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എ.പി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പൂങ്ങാടന്‍ സൈതലവി അധ്യക്ഷനായി. കെ.ടി അന്‍വര്‍, സലീം ചുള്ളിയാലപ്പുറായ, സി.സി ഉസ്മാന്‍, സി.സി ഹാരിസ്, അബു, എ. സലീം, അലവിക്കുട്ടി നേതൃത്വം നല്‍കി.
വേങ്ങര ചേറ്റിപ്പുറം റേഷന്‍ കടക്ക് മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എന്‍.ടി മുഹമ്മദ് ശരീഫ് അധ്യക്ഷനായി. മുഹമ്മദ് കുഞ്ഞി, സി.പി മുഹമ്മദ് ഹാജി, പി.കെ മുഹമ്മദ് അലി ഹാജി, ടി.ടി രായീന്‍ കുട്ടി ഹാജി, സി.പി ഹാരിസ്, സൈനുദ്ദീന്‍, എന്‍.ടി ഷാഫി, സി.പി ഇബ്രാഹിം, അബുല്ല, സൈതലവി പറമ്പന്‍, യൂസുഫ്, റഹീം കൂരിയാട് സംസാരിച്ചു.
കുന്നുംപുറം വലിയപീടിക റേഷന്‍ ഷാപ്പിനു മുന്നില്‍ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ സൈതലവി ഉദ്ഘാടനം ചെയ്തു. സി.പി മരക്കാര്‍ ഹാജി അധ്യക്ഷനായി. കെ.കെ മൊയ്തീന്‍ കുട്ടി, പി ഉമ്മര്‍ ഫാറൂഖ്, പി.കെ മുഹമ്മദാജി, കെ.ടി ഷംസു, എ അബൂബക്കര്‍, എം.സി കോയ, പി.സി ശാക്കിര്‍, കെ.ടി റസാക്ക് സംസാരിച്ചു.
ചേറക്കോട്ടെ റേഷന്‍ ഷാപ്പിന് മുന്നില്‍ ബക്കര്‍ ചെര്‍ന്നൂര്‍ ഉദ്ഘാടനം ചെയ്തു.
വി.ഹംസക്കോയ, സെക്രട്ടറി എം.വി അബ്ദുസ്സലാം, വി. ഫൈസല്‍, സി. ഫൈസല്‍, കെ. ജാബിര്‍, സി. അബ്ദുല്‍ അസീസ് സംസാരിച്ചു.
പെരുവള്ളൂര്‍ ഇല്ലത്തുമാട് ടി.പി ഹസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി.സി വീരാന്‍കുട്ടി അധ്യക്ഷനായി. പി.എം അശ്‌റഫ്,ശിഹാബ്, പി. കുഞ്ഞിമുഹമ്മദ് ഹാജി, പി. ഇബ്രാഹീം, പി. കുഞ്ഞുട്ടി ഹാജി സംസാരിച്ചു.
പുത്തനത്താണിയില്‍ മാറാക്കര പഞ്ചായത്ത് മുസ്‌ലിംലീഗ് നടത്തിയ പരിപാടിയില്‍ മാട്ടില്‍ കുഞ്ഞാപ്പ ഹാജി അധ്യക്ഷനായി. കാലൊടി അബു ഹാജി, പാമ്പലത്ത് കോമു, ഒ.കെ കുഞ്ഞുട്ടി, എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഒ.കെ സുബൈര്‍, ബശീര്‍ ബാവ.ടി, സലീം.എം.പി, ഹംസ ചോഴിമഠത്തില്‍, ഒ.പി കുഞ്ഞിമുഹമ്മദ്, ജുനൈദ് പാമ്പലത്ത്, എം. ഹംസ മാസ്റ്റര്‍ സംസാരിച്ചു.
എടപ്പാള്‍ മാണൂരില്‍ കെ.കെ ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. പി.പി അലവിക്കുട്ടി, സി.പി ബാപ്പുട്ടി ഹാജി, മന്‍സൂര്‍ മാണൂര്‍, അബു കുന്നത്ത്, പി. മാനു, പി.പി അഷ്‌റഫ്, വി.വി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."