സര്‍ക്കാരുകള്‍ അന്നം മുട്ടിക്കുന്നു: ഡീന്‍ കുര്യാക്കോസ്
കണ്ണൂര്‍: കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകള്‍ പാവപ്പെട്ടവരുടെ അന്നം മുട്ടിക്കുന്നവയായി മാറിയെന്നും പിണറായി സര്‍ക്കാര്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ആള്‍രൂപമായി മാറിയെന്നും യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരൂന്നൂ അദ്ദേഹം. സ്വാശ്രയ കൊള്ളയിലൂടെ കോടികളുടെ തട്ടിപ്പാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. റിജില്‍ മാക്കുറ്റി അധ്യക്ഷനായി. സതീശന് പാച്ചേനി, മാര്ട്ടിന് ജോര്‍ജ്, ചന്ദ്രന് തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, ഒ.കെ പ്രസാദ്, ടി.എം ഹാരിസ്, കെ.ബിനോജ്, രഞ്ചിത്ത് നടുവില്‍, കെ കമല്‍ജിത്ത്, അമൃതാ രാമകൃഷ്ണന്, പി.എ ഹരി, മഹറൂഫ്, ഷര്ഫുദ്ദീന് കാട്ടാമ്പള്ളി, ജിത്തു തോമസ്, എം അജേഷ്, ഷമേജ് പെരളശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."