അയ്യംകുന്ന് നിവാസികളെ ഞെട്ടിച്ച 'മോക്ക്ഡ്രില്‍'
ഇരിട്ടി:ക്വാറികള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടേ അയ്യംകുന്നില്‍ ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത പ്രദേശവാസികളില്‍ ഭീതി പരത്തി.
ഒടുവില്‍ ഉരുള്‍പൊട്ടല്‍ വ്യാജമാണെന്നും ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് നടത്തിയ മോക്ക് ഡ്രില്ലാണെന്നും മനസിലായതോടെയാണ് ജങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. അയ്യംകുന്ന് പഞ്ചായത്തിലെ എഴാംകടവ് ഉരുപ്പുംകുറ്റി കുന്നിന് മുകളിലാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കരിങ്കല്ലുകളും മണ്ണും ഉപയോഗിച്ച് കൃത്രിമ തടാകം നിര്‍മിച്ച് വെള്ളം കെട്ടി നിര്‍ത്തിയ ശേഷം പെട്ടെന്ന് തടാകം തകര്‍ത്ത് കൃത്രിമ ഉരുള്‍പൊട്ടല്‍ ഉണ്ടണ്ടാക്കിയത്.
അപകടം ഉണ്ടണ്ടായ ഉടനെ ഒരുക്കി നിര്‍ത്തിയിരുന്ന ഫയര്‍ഫോഴ്സിന്റെ വാഹനങ്ങളും സൈറന്‍ മുഴക്കി കുതിച്ചെത്തി, ആംബുലന്‍സുകളില്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ കൊണ്ടണ്ടു പോകുമ്പോഴാണ് സമീപവാസികള്‍ കാര്യം മനസിലാക്കാതെ ഭയപ്പാടോടെ അപകടസ്ഥലത്തേക്ക് ഓടിയെത്തുന്നത്. ആരെയും അറിയിക്കാതെ നടത്തിയ മോക്ക് ഡ്രില്ലിനെതിരേ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ പ്രതിഷേധിച്ചപ്പോഴാണ് മോക്ക്ഡ്രില്‍ വിജയിച്ചതായി സംഘാടകര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."