ആറളം ഫാം അടിസ്ഥാന വികസനത്തിന് നബാര്‍ഡ് ധനസഹായം
ഇരിട്ടി: ആറളം ഫാം ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിന് നബാര്‍ഡിന്റെ സഹായം. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. ആറളം ആദിവാസി മേഖലയിലേക്കുള്ള ഓടംതോട്, വളയംചാല്‍ പാലങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഹോമിയോ ആയുര്‍വേദ ആശുപത്രികള്‍, അങ്കണവാടികള്‍, ഹോസ്റ്റല്‍ സൗകര്യത്തോടെ ഹൈസ്കൂള്‍ കെട്ടിടം, റോഡുകള്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതിയായത്. സംസ്ഥാന പട്ടിക വര്‍ഗ വകുപ്പ് മുഖേന 2015ല്‍ സമര്‍പ്പിച്ച പ്രൊജക്ടുകള്‍ക്ക് നബാര്‍ഡ് വായ്പ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭരാണാനുമതി നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പരിശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ഇതിനായി സഹായിച്ച പട്ടികവര്‍ഗ വികസന വകുപ്പിനെയും മന്ത്രി എ.കെ ബാലന്, മുന്‍മന്ത്രി പി.കെ ജയലക്ഷ്മി എന്നിവരെയും നന്ദി അറിയിക്കുന്നതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."