കൊലക്കേസ് പ്രതി കണ്ണൂരില്‍ കീഴടങ്ങി
തിരുവനന്തപുരം: കൊലക്കേസ് പ്രതി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
തിരുവനന്തപുരം കടക്കാവൂര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയായ വര്‍ക്കല വെട്ടൂരിലെ ദാറുല്‍ ഇസ്ലാം ഹൗസില്‍ നസീമുദ്ദീനാണ് (36) കീഴടങ്ങിയത്. കുടുംബവഴക്കിനെ തുടര്‍ന്നു ബന്ധുവായ ഷാഹിനയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യാസഹോദരി ജാസിയയെ വെട്ടിപ്പരുക്കേല്‍പിക്കുകയും ചെയ്തതിനാണ് ഇയാളെ പ്രതിചേര്‍ത്ത് പൊലിസ് കേസെടുത്തത്. കഴിഞ്ഞ 25നു വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കൊലയ്ക്കുശേഷം സ്ഥലത്ത് നിന്നു മുങ്ങിയ ഇയാള്‍ പലയിടത്തും ജോലിചെയ്തു കഴിഞ്ഞദിവസമാണു കണ്ണൂരിലെത്തിയത്.
കണ്ണൂരിലും കൂലിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തിരുവനന്തപുരത്തു നിന്നു പൊലിസെത്തി ഇയാളെ കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."