മുഹമ്മയില്‍ അരിഞ്ഞുതള്ളിയത് വംശനാശം നേരിടുന്ന ഔഷധവൃക്ഷം
മണ്ണഞ്ചേരി :മുഹമ്മയില്‍ കഴിഞ്ഞ ദിവസം അരിഞ്ഞുതള്ളിയത് വംശനാശം നേരിടുന്ന ഇത്തിയെന്ന ഔഷധവൃക്ഷം.നൂറ്റാണ്ടിന്റെ പ്രൗഡിയില്‍ നിലകൊണ്ട തലയെടുപ്പുള്ള ഈ വൃക്ഷം ഒരുതരത്തിലുള്ള ഭീഷണിയും പൊതുനിരത്തില്‍ ഉയര്‍ത്തിയിരുന്നില്ല.
ഈ വന്‍മരം നശിപ്പിച്ചത് ഒരു കുടുംബത്തിന്റെ കച്ചവട താല്‍പ്പര്യപ്രകാരമാണെന്നും പരാതിയുണ്ട്. സമീപവാസിയാണ് ഈ വൃക്ഷം അപകടഭീഷണി ഉയര്‍ത്തുന്നതായി കാണിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയത്. ഇത്തി വൃക്ഷം ഔഷധം സമ്മാനിക്കുന്നതോടൊപ്പം പ്രകൃതിയിലേക്ക് ധാരാളം ഓക്‌സിജനും നല്‍കിവരുന്നതായി പ്രകൃതിസ്‌നേഹികള്‍ അവകാശപ്പെടുന്നു.
ഇത്തിമരത്തിനോട് ചേര്‍ന്നുവളര്‍ന്നിരുന്ന ആഞ്ഞിലിമരത്തിന്റെ ശിഖരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റിയനിലയിലാണ്.ജെ.സി.ബി ഉപയോഗിച്ച് ഇത്തിയുടെ ഒരുഭാഗം ഇടിച്ചുചതച്ചിട്ടുണ്ട്. ജെ.സി.ബി യുടെ ഉപയോഗം കണ്ടാണ് നാട്ടുകാര്‍ ഒത്തുകൂടി പ്രതിഷേധിച്ചത്.ഒരു ഭാഗം പൂര്‍ണമായും നശിച്ചെങ്കിലും പരിപാലിച്ചാല്‍ നാട്ടുകാര്‍ക്ക് ഈ വൃക്ഷത്തെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പരിസ്ഥിപ്രവര്‍ത്തകരുടെ പക്ഷം.
ആദിവാസി വിഭാഗക്കാര്‍ വിഭവസമാഹരണത്തിനായി ഈ ഇത്തിമരത്തില്‍ എത്താറുണ്ട്.ഇവരേയും മരത്തിനെതിരെ പരാതിനല്‍കിയ ആള്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും പറയുന്നു.സംഭവം വിവാദമായതോടെ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ - യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."