അമ്പലപ്പുഴ -പൊടിയാടി റോഡ് നിര്‍മാണ പ്രവര്‍ത്തനം
അമ്പലപ്പുഴ: അമ്പലപ്പുഴ -പൊടിയാടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു.22.56 കിലോ മീറ്റര്‍ ഭൂരം 62 കോടി രൂപ ചിലവിലാണ് നിര്‍മ്മിക്കുന്നത്.
കോഴിക്കോട് വടകര ആസ്ഥാനമായ ഊരാളുങ്കല്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.റോഡ് നിര്‍മ്മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ ഇന്നലെ എത്തിച്ചു.റോഡിന്റെ ഇരുഭാഗത്തും വൃത്തിയാക്കുന്ന ചുമതല ഇന്നലെ നിര്‍വ്വഹിച്ചു.
ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങുന്നതിന് മുമ്പുതന്നെ റോഡിന്റെ പണി പൂര്‍ത്തികരിക്കും.നിലവില്‍ 7 മീറ്റര്‍ വീതിയുള്ള റോഡിന് 9 മീറ്ററായി ഉയര്‍ത്തും. ആധുനിക സാങ്കേതിക വിദ്യയായ ബിറ്റു മിനസ് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.
അമ്പലപ്പുഴ പടിഞ്ഞാറേ നട ,എടത്വ, തകഴി ,പൊടിയാടി തുടങ്ങിയ ജീങ്ഷന് നവീകരിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കോടികള്‍ ചിലവിട്ട് 'റീടാറിംങ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി കുഴിച്ചതോടെ റോഡ് ഗതാഗത യോഗ്യമല്ലാതായി.മന്ത്രി ജി.സുധാകരന്റെ ഉത്തരവ് പ്രകാരമാണ് റീ ടാറിംങ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."