HOME
DETAILS
MAL
മറയൂര്‍ മേഖലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു
backup
October 28 2016 | 22:10 PM
മറയൂര്‍: മറയൂരിലും പരിസരപ്രദേശങ്ങളിലും ചിക്കന്‍പോക്‌സ് പടരുന്നു. കാലാവസ്ഥാ വ്യതിയാനമാണു ചിക്കന്‍പോക്‌സ് പടരാന്‍ കാരണമെന്നു പറയുന്നു.
രോഗം ബാധിച്ച പലരും സ്വയംചികിത്സയാണു നടത്തുന്നത്. സാധാരണഗതിയില്‍ വേനല്‍ക്കാലത്താണ് ഈ അസുഖം കണ്ടുവരുന്നത്. എന്നാല്‍, വേനല്‍ക്കാലത്തെക്കാള്‍ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നതുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ ചിക്കന്‍പോക്‌സ് എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ പ്രതിരോധിക്കുന്നതിന് ആരോഗ്യവകുപ്പില്‍നിന്നു മരുന്നു ലഭ്യമായിരുന്നു. എന്നാല്‍, നിലവില്‍ പ്രതിരോധമരുന്നു ലഭ്യമല്ലെന്നാണ് ആരോഗ്യവകുപ്പു ജീവനക്കാര്‍ പറയുന്നത്. കുട്ടികള്‍ക്ക് ഈ അസുഖം ഉള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."