HOME
DETAILS
MAL
സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന്
backup
October 29 2016 | 03:10 AM
പാലക്കാട്: സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ സ്വതന്ത്രകര്‍ഷകസംഘം നവംബര്‍ എട്ടിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന കര്‍ഷകസംരക്ഷണ സദസില്‍ ജില്ലയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. അടുത്ത മാസം 15ന് കലക്ടറേറ്റ് ധര്‍ണ നടത്തും.
പഞ്ചായത്ത് കമ്മിറ്റികള്‍ ഡിസംബര്‍ 15നകം രൂപീകരിക്കും. എം. മമ്മദ് ഹാജി അധ്യക്ഷനായി. കെ.ടി.എ ലത്തീഫ്, എം. മുഹമ്മദുകുട്ടി, എം. മുഹമ്മദാലി ബുസ്താനി, ടി. മുസ്തഫ , എം.എ ഹമീദ്, മുഹമ്മദ് ഇബ്രാഹീം, എം.കോയ മൗലവി, പി.കുഞ്ഞാപ്പഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."