HOME
DETAILS
MAL
അന്നം മുടക്കികളോട്
backup
October 30 2016 | 01:10 AM
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങുമോ എന്ന ആശങ്കയിലാണ് മലയാളികള്‍. അങ്ങനെ ഒരു അവസ്ഥയുണ്ടായാല്‍ കാലകാലങ്ങളില്‍ കേരളം ഭരിച്ച ഇരുമുന്നണികളും ജനങ്ങളോട് മറുപടി പറയേണ്ടി വരും. ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ഒരു നടപടി ക്രമങ്ങള്‍ പാലിക്കാന്‍ കഴിയാതെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പടി ഇറങ്ങിയത്. സംസ്ഥാനത്തു നിയമം നടപ്പിലാക്കാന്‍ പലവട്ടം പ്രധാനമന്ത്രിയും കേന്ദ്ര ഭക്ഷ്യ മന്ത്രിയും പുതുയ സര്‍ക്കാറിനും താക്കീത് നല്കി. എങ്കിലും അതിനൊക്കെ പുല്ലു വിലയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. അതിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് പാവം ജനങ്ങളും. ജനങ്ങളുടെ നികുതി പണത്തില്‍ തിന്ന് കൊഴുത്തു കൃത്യ സമയങ്ങളില്‍ ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരും ഉത്തരവാദിത്തം ഇല്ലാത്ത സര്‍ക്കാരുകളുമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്ന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."