HOME
DETAILS
MAL
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ എതിര്‍ക്കുമെന്ന് പാകിസ്താന്
backup
October 30 2016 | 01:10 AM
ഇസ്്ലാമാബാദ്: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നല്‍കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് വീണ്ടും പാകിസ്താന്. ഇത് മേഖലയില്‍ സുരക്ഷാ പ്രശ്നം ഉണ്ടാക്കുമെന്നാണ് പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയ പറയുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ ആണവായുധം എത്തുന്നത് ദക്ഷിണേഷ്യയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ ചൈനയാണ് എതിര്‍ക്കുന്നത്. ഈ വിഷയത്തില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്താനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."