ക്രിസ്തുവിന്റെ കല്ലറയില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി
ജറൂസലേം: യേശു ക്രിസ്തുവിനെ അടക്കം ചെയ്തുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്ന കല്ലറയില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. പുരാതന ജറൂസലേമിലെ പള്ളിയിലാണ് കല്ലറയുള്ളത്. നൂറ്റാണ്ടുകള്‍ക്കു ശേഷം ഇതാദ്യമായാണ് തുറക്കുന്നത്.
നാഷനല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ഏതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.എ.ഡി 326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിനിന്റെ മാതാവ് ഹെലേനയാണ് കല്ലറ കണ്ടെത്തിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഭൗതിക ശരീരം കിടത്തിയതെന്നു കരുതപ്പെടുന്ന ഭാഗം മാര്‍ബിള്‍ ഫലകം കൊണ്ടു മൂടി. ഏകദേശം എ.ഡി 1555 മുതല്‍ കല്ലറയെ പൊതിഞ്ഞ് ഈ മാര്‍ബിള്‍ ആവരണം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പിന്നീട് തീപിടിത്തത്തില്‍ ഭാഗികമായി നശിച്ച കല്ലറ 1808-1810 കാലഘട്ടത്തിലാണ് പുനര്‍നിര്‍മിക്കുന്നത്.
കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ ഗവേഷകര്‍ യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലവും യഥാര്‍ഥ ശിലയും കണ്ടെത്തി ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കും. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
പഠനത്തിന്റെ ഓരോഘട്ടവും വിഡിയോ ദൃശ്യങ്ങളായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനാണ് പദ്ധതി. പഠനത്തിനു ശേഷം അടുത്തവര്‍ഷം കല്ലറ നവീകരിക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."