കോട്ടമല പാറമട: പഞ്ചായത്ത് പ്രസിഡന്റിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം
രാമപുരം: ജനവാസ കേന്ദ്രത്തില്‍പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുറിഞ്ഞി വാര്‍ഡിലെ ഗ്രാമസഭയില്‍ പ്രമേയം പാസാക്കി. നിര്‍ദ്ദിഷ്ഠ പാറമട വരുന്നതോടെ പ്രദേശത്തെ കാലാവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. പലതവണ ഉരുള്‍ പൊട്ടല്‍ നടന്നിട്ടുള്ള പ്രദേശമാണ് ഇത്. മലയോര മേഖലയായ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകും ഇതുമൂലം 10 കിലോമീറ്റര്‍ ചുറ്റളവില്‍ കൃഷിചെയ്യുവാന്‍ സാധിക്കാതെ വരും. പാറമടകളില്‍ നിന്നുള്ള പാറപൊടി പടര്‍ന്ന് റബ്ബര്‍ പട്ട മരച്ച് പാല്‍ ഉല്‍പാദനം ഇല്ലാതെ വരും.
വിശ്വാസികള്‍ എല്ലാ വെള്ളിയാഴ്ച്ചയും ദു:ഖ വെള്ളിയാഴ്ച്ചയും കുരിശുമല കയറുന്ന മലകൂടിയാണിത്. മലയുടെ അടിവാരത്താണ് പ്രസിദ്ധമായ കുറിഞ്ഞിക്കാവ.് ഇതെല്ലാം തകര്‍ക്കപ്പെടുന്നതോടെ ജന ജീവിതത്തിനോടൊപ്പം രാമപുരത്തിന്റെ ജൈവസമ്പത്തും സാംസ്‌കാരിക പൈതൃകവും കാര്‍ഷിക മേഖലയും തകര്‍ക്കപ്പെടുമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."