കേരള ചക്ക വിളംബര യാത്ര കാഞ്ഞാറില്‍ സമാപിച്ചു
തൊടുപുഴ: കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയില്‍ നടന്നുവന്നിരുന്ന കേരള ചക്ക വിളംബര യാത്ര കാഞ്ഞാറില്‍ സമാപിച്ചു. കാഞ്ഞാര്‍ പബ്ലിക്ക് ലൈബ്രറി ഭാരവാഹികളായ എം.കെ. പുരുഷോത്തമന്, ശശി ബി. മറ്റം, ഷാജി, ബഷീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയ്ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്കി. ജാഥാ ക്യാപ്ടന് കെ. മൃദുവര്ണ്ണന്, സംഘാടക സമിതി കണ്‍വീനര്‍ എന്‍. രവീന്ദ്രന് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.
രാവിലെ 9 മണിക്ക് തൊടുപുഴ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും ആരംഭിച്ച ചക്കവണ്ടി പ്രയാണം ഞറുക്കുറ്റി ദാറുല്‍ ഫതഹ് പബ്ലിക്ക് സ്കൂള്‍, കുടയത്തുര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ സ്വീകരണ-പ്രദര്‍ശന പരിപാടികള്‍ക്ക് ശേഷമാണ് കാഞ്ഞാറിലെത്തി സമാപിച്ചത്.
നവം. 4, 5 തീയതികളില്‍ വെങ്ങല്ലൂര്‍ ഷെറോണ് കള്‍ച്ചറല്‍ സെന്ററില്‍ വച്ച് സംസ്ഥാന കൃഷി വകുപ്പ് നടത്തുന്ന അഗ്രിടെക്ക് 2016ന്റെ പ്രദര്‍ശനത്തിലും ചക്കവണ്ടി പങ്കെടുക്കുന്നതാണെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."