കന്യാകുമാരി ജില്ലാ ഘടകം നിലവില്‍ വന്നു
തിരുവനന്തപുരം: സമസ്തകേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന് കന്യാകുമാരി ജില്ലാ ഘടകം നിലവില്‍ വന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഖാസിം അന്‍വരി അധ്യക്ഷനായി.
സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മുസ്ല്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സമസ്താ ഓര്‍ഗനൈസര്‍ ഒ.എം ഷെരീഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മുഫത്തിശ് ചുള്ളിമാനൂര്‍ അഹ്മദ് റഷാദി റിട്ടേണിങ് ഓഫീസറായി.
ഭാരവാഹികളായി വള്ളവിള എന്‍. അബൂബക്കര്‍ (പ്രസിഡന്റ്), കുളച്ചല്‍ നിസാര്‍ (ജനറല്‍ സെക്രട്ടറി), പെരുവിള ഷൈഖ് മീരാന്‍ (ട്രഷറര്‍), എം.എ ഖാന് നമ്പാളി, അബ്ദുല്‍ നാസര്‍ കുളച്ചല്‍, ഷാഹുല്‍ ഹമീദ് തിരുവിതാംകോട്, (വൈസ്പ്രസിഡന്റ്) സിറാജുദ്ദീന് അഴകിയമണ്ഡപം, സൈഫുദ്ദീന് ഇരവിപുതൂര്‍ കട, ഷൈഖ് മുഹമ്മദ് ജലാലി കോട്ടാര്‍ (ജോയിന്റ് സെക്രട്ടറി), എന്നിവരെ തെരഞ്ഞെടുത്തു. മുഫത്തിശ് മുഹമ്മദ് യഹിയാ നിസാമി, സൈനുലാബ്ദീന് മളാഹിരി, അബ്ദുല്‍ സലാം ജലാലി എന്നിവര്‍ പ്രസംഗിച്ചു. ഷാജഹാന് ജലാലി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."