എന്‍.എ.ബി.എച്ച് അംഗീകാരം: എം.കെ രാഘവന് എം.പി ആരോഗ്യമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും, കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി എന്‍.എ.ബി.എച്ച് അംഗീകാരം നിലനിര്‍ത്തുന്നതിനായി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്ക് എം.കെ രാഘവന് എം.പി കത്തയച്ചു.
കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രി മലബാറിലെ എന്‍.എ.ബി.എച്ച് അംഗീകാരം നേടിയ ഏക സര്‍ക്കാര്‍ ആശുപത്രിയാണ്.
ആരോഗ്യവകുപ്പിന്റെയും വകുപ്പിലെ ജീവനക്കാരുടെയും വര്‍ഷങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ലഭിച്ച ഈ അംഗീകാരം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ നഷ്ടമാകുന്ന സ്ഥിതിയിലാണുള്ളത്.
ഒരു വര്‍ഷത്തിനകം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാമെന്ന ഉറപ്പിന്മേലാണ് കഴിഞ്ഞ തവണ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ആശുപത്രിക്ക് അനുമതി നല്‍കിയത്.
തുടര്‍ന്നും ഈ അംഗീകാരം നിലനിര്‍ത്തുവാന്‍ മാലിന്യ നിര്മാര്ജനത്തിനായ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ 50 ലക്ഷം രൂപ വകയിരുത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ രാഘവന് എം.പി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."